Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Goutham Krishna

ഗൗ​തം കൃ​ഷ്ണ​യു​ടെ അ​മ്മ​യോ​ടു​ള്ള ഡി​മാ​ൻ​ഡ് പ​രാ​മ​ർ​ശം; ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ സ്ഥ​ലം​മാ​റ്റി

കൊ​ല്ലം: നീ​ണ്ട​ക​ര​യി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​യു​ടെ അ​മ്മ​യോ​ടു​ള്ള ഡി​മാ​ൻ​ഡ് പ​രാ​മ​ർ​ശ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രേ ന​ട​പ​ടി​യു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ്. നീ​ണ്ട​ക​ര ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്.

കൊ​ല്ല​ത്തെ ഫി​ഷ​റീ​സ് ഓ​ഫീ​സി​ലേ​ക്കാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്. മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് അ​ടി​യ​ന്ത​ര സ്ഥ​ലം​മാ​റ്റം.

തി​ര​ച്ചി​ൽ സം​ബ​ന്ധി​ച്ച് ഗൗതമിന്‍റെ അമ്മ രേഷ്മയുമായി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കി​ടെ​യു​ണ്ടാ​യ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പ​രാ​മ​ർ​ശ​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ ഉ​യ​ർ​ന്ന പ​രാ​തി​ക​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും പി​ന്നാ​ലെ​യാ​ണ് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് വ​ന്ന​തെ​ന്നാ​ണ് വി​വ​രം.

തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​ൽ കു​ടും​ബം എ​ന്തു​കൊ​ണ്ട് നേ​ര​ത്തേ ആ​വ​ശ്യം(​ഡി​മാ​ൻ​ഡ്) ഉ​ന്ന​യി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ചോ​ദ്യം. എ​ന്തു​കൊ​ണ്ട് ആ​വ​ശ്യം ഉ​ന്ന​യി​ക്കാ​ൻ വൈ​കി​യെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​മ്മ ച​ർ​ച്ച​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു.

അ​തേ​സ​മ​യം നി​ല​വി​ലെ തി​ര​ച്ചി​ലി​ൽ തൃ​പ്തി​യി​ല്ലെ​ന്നും നേ​വി വ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്ത​ണ​മെ​ന്നും ഗൗ​തം കൃ​ഷ്ണ​യു​ടെ രേ​ഷ്മ പ്രതികരിച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കു​റി​ച്ച് ഒ​ന്നും അ​റി​യാ​ത്ത​വ​രാ​ണ് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്നും ഇവർ വിമർശിച്ചു.

 

Latest News

Corehub Up